
ചെന്നിത്തല: അനർഘ നിമിഷങ്ങളെയും അപൂർവ്വ ഭാവങ്ങളെയും നിത്യ വസന്തത്തിന്റെ നിശ്ചല ദൃശ്യങ്ങളാക്കി സമ്മാനിച്ച ചെന്നിത്തലയുടെ ഫോട്ടോഗ്രാഫർ ദാസച്ചായൻ നിര്യാതനായി. മൂന്ന് പതിറ്റാണ്ടിലേറെയായി ചെന്നിത്തലയിൽ പ്രവർത്തിച്ചിരുന്ന സ്റ്റാർവ്യൂ സ്റ്റുഡിയോ ഉടമയും ഫോട്ടോഗ്രാഫറുമായ ചെന്നിത്തല തെന്നടിയിൽ നവമന്ദിരത്തിൽ ജോർജ് ഫിലിപ്പിന്റെ (ദാസ് 70) വേർപാട് നാടിനെ ദു:ഖത്തിലാഴ്ത്തി. കാലത്തിനും ടെക് നോളജിക്കുമൊപ്പം സഞ്ചരിച്ച ദാസച്ചായൻ വ്യക്തി ബന്ധങ്ങൾ കാത്ത് സൂക്ഷിച്ച മികച്ച ഫോട്ടോഗ്രാഫർ ആയിരുന്നു. ഓൾ കേരള ഫോട്ടോഗ്രാഫി അസോസിയേഷൻ (എ.കെ.പി.എ) മുൻ മേഖലാ ട്രഷറർ ആയിരുന്നു. നിലവിൽ എ.കെ.പി.എ മാന്നാർ യൂണിറ്റ് സെക്രട്ടറി, എ.കെ.പി.എ പമ്പ സ്വാശ്രയ സംഘം പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചു വരികയായിരുന്നു. ഭാര്യ : അന്നമ്മ ജോർജ്. മക്കൾ : ജൂണി സൂസൻ ജോർജ്, സോണി അന്നമ്മ ജോർജ്. മരുമക്കൾ : ഷിജു ജോയ്, അജയ് മാത്യു.സംസ്ക്കാരം ബുധനാഴ്ച്ച രാവിലെ 11ന് ചെന്നിത്തല സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്
(ചെന്നിത്തല വലിയപള്ളി) സെമിത്തേരിയിൽ.