
മാന്നാർ: സോഷ്യലിസ്റ്റ് ജനതാദൾ (യു) ജില്ലാ സമ്മേളനം മാന്നാർ കുരട്ടിക്കാട് വായനശാല ഹാളിൽ നടന്നു. അഴിമതിയിൽ മുങ്ങിയ പിൻറായി സർക്കാർ രാജിവെവയ്ക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. സംസ്ഥാന പ്രസിഡന്റ് പ്രസിഡന്റ് രാമചന്ദ്രൻ കൊല്ലംപറമ്പിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി സതീഷ് കുമാർ കൊല്ലം, സീനിയർ സെക്രട്ടറി പ്രദീപ് ചാലക്കുടി, വൈസ് പ്രസിഡന്റ് തങ്കപ്പനാചാരി എന്നിവർ സംസാരിച്ചു. ജില്ലാ പ്രസിഡന്റായി പി.കെ ശെൽവകുമാർ പിള്ളവീടനും സെക്രട്ടറിയായി പി.സി രാധാകൃഷ്ണനും സ്ഥാനമേറ്റു.