pravasi-cong

ആലപ്പുഴ: നാട്ടിൽ തിരികെയെത്തിയ മുഴുവൻ പ്രവാസികളെയും നോർക്കയുടെ ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തണമെന്ന് കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ആലപ്പുഴ ജില്ലാ നേതൃസമ്മേളനം സർക്കാരിനോട് ആവശ്യപ്പെട്ടു. ക്ഷേമനിധിയിൽ ഉൾപ്പെടാത്ത 60 വയസ് കഴിഞ്ഞ മുഴുവൻ പ്രവാസികൾക്കും ഉപാധികൾ കൂടാതെ ക്ഷേമപെൻഷൻ അനുവദിക്കണമെന്നും നേതൃസമ്മേളനം ആവശ്യപ്പെട്ടു. ഡി.സി.സി ജനറൽ സെക്രട്ടറി രാമചന്ദ്രൻ മുഞ്ഞനാട് ഉദ്ഘാടനം ചെയ്തു. കേരള പ്രദേശ് പ്രവാസി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് നസീം ചെമ്പകപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി സെക്രട്ടറി വി. ഷുക്കൂർ, ഹരിപ്പാട് നഗരസഭ ചെയർമാൻ രാമകൃഷ്ണൻ, മാത്യുസ് കൂടാരത്തിൽ, യു.എം. കബീർ, ഉണ്ണി കൊല്ലംപറമ്പിൽ, ഐ.ടി.സലാം, ശരീഫ് കുട്ടി, യൂസഫ് കായംകുളം, സുരേഷ് ബാബു, സുരേഷ്കുമാർ കൃപ, ഗുൽഷൻ മുഹമ്മദ്, അനിൽ ഹരിപ്പാട് എന്നിവർ സംസാരിച്ചു.