ആലപ്പുഴ :എസ്.എൻ.ഡി.പി യോഗം 395-ാം നമ്പർ പറവൂർ ശാഖയിൽ ശ്രീനാരായണ പെൻഷണേഴ്സ് കൗൺസിൽ യൂണിറ്റ് രൂപീകരിച്ചു. ശ്രീ നാരായണ പെൻഷണേഴ്‌സ് കൗൺസിൽ കേന്ദ്ര സമിതി അംഗം കെ.ബി. സാധുജൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ബി. പ്രദീപ് അദ്ധ്യക്ഷത വഹിച്ചു. എസ്.എൻ.പി.സി താലൂക് സെക്രട്ടറി പി. അജിത്ത്, പി. അശോക് കുമാർ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി എസ്. അമ്പിളി (പ്രസി), കെ. ഉദയഭാനു (വൈ പ്രസി), വി. ഉണ്ണികൃഷ്ണൻ (സെക്ര), സുരേഷ് കുമാർ ഗുരുപ്രസാദം (താലൂക്ക് കമ്മിറ്റി അംഗം) എന്നിവരെ തിരഞ്ഞെടുത്തു.