ആലപ്പുഴ : തൊഴിലിടങ്ങളിൽ ലൈംഗികാതിക്രമം തടയുന്നതിനായി ആഭ്യന്തര സമിതി രൂപീകരിക്കാത്ത തൊഴിലുടമകൾക്കെതിരെ 50000/ രൂപ വരെ പിഴ ചുമത്തുമെന്ന് ജില്ല വനിത ശിശു വികസന ഓഫീസർ അറിയിച്ചു.
പത്തോ അതിലധികമോ ജീവനക്കാർ ( സ്ഥിരം/താത്കാലികം) ജോലി ചെയ്യുന്ന തൊഴിലിടങ്ങളിലെല്ലാം തൊഴിലുടമ രേഖാമൂലമുള്ള ഉത്തരവിലൂടെ ഇന്റേണൽ കംപ്ലയിന്റ് കമ്മറ്റി രൂപീകരിക്കേണ്ടതാണ്.
വനിത ശിശു വികസന വകുപ്പിലെ ജീവനക്കാരായ അങ്കണവാടി വർക്കർമാർ, ഐ.സി.ഡി.എസ്, സൂപ്പർവൈസർമാർ, ശിശു വികസന പദ്ധതി ഓഫീസർമാർ എന്നിവർ കേരളത്തിലെ എല്ലാ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളും സന്ദർശിച്ച് ഇന്റേണൽ കമ്മറ്റി രൂപീകരണ സർവേ നടത്തിവരികയാണ്.