ആലപ്പുഴ: പുറക്കാട് ഗവ ഐ.ടി.ഐ യിലെ 2025 വർഷത്തെ അഡ്മിഷനോടനുബന്ധിച്ച് ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ ട്രേഡിലെ ഒഴിവുള്ള ഏതാനും സീറ്റിലേക്ക് 17 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത: എസ്.എസ്.എൽ.സി . താത്പര്യമുള്ള കുട്ടികൾക്ക് ഐ.ടി.ഐ യിൽ നേരിട്ട് ഹാജരായി അഡ്മിഷൻ എടുക്കാം. അസൽ സർട്ടിഫിക്കറ്റ്,ടി.സി, ഫീസ് (ജനറൽ: 1950 രൂപ, എസ്.സി/എസ്.റ്റി: 1010 രൂപ, ഒ.ഇ.സി : 1510 രൂപ) എന്നിവ കൊണ്ടുവരണം. ഫോൺ: 0477-2298118, 7907988374.