
ആലപ്പുഴ : കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷണേഴ്സ് യൂണിയൻ തകഴി യൂണിറ്റ് കുടുംബ മേളയും വയോജന സംഗമവും തകഴി ഗ്രാമപഞ്ചയത്ത് വൈസ് പ്രസിഡന്റ് അംബിക ഷിബു ഉദ്ഘാടനം ചെയ്തു.
യൂണിറ്റ് പ്രസിഡന്റ് ആർ.മോഹൻ ദാസ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.എൻ. വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് വി. വിത്തവാൻ സംഘടനാ പ്രവർത്തനങ്ങൾ വിശദീകരിച്ചു. തകഴി ആയുർവേദ ആശുപത്രിയിലെ മെഡിക്കൽ ഒാഫീസിൽ ഡോ.എം.എച്ച്. ശ്രീധർ ബോധവൽക്കരണ ക്ലാസ് നടത്തി. ട്രഷറർ ഉണ്ണികൃഷ്ണൻ സംസാരിച്ചു. വൈസ് പ്രസിഡന്റ് ടി.എം മുകുന്ദകുമാർ നന്ദി പറഞ്ഞു.