bss-puraskaram

മാന്നാർ: ഇന്ത്യാ ഗവൺമെന്റിന്റെ ആസൂത്രണ കമ്മീഷന്റെ ശുപാർശ പ്രകാരം സ്ഥാപിതമായ വികസന ഏജൻസിയായ ഭാരത് സേവക് സമാജിന്റെ ദേശീയ ബഹുമതി മോ​ട്ടി​വേ​ഷ​ണ​ൽ​ ​സ്പീ​ക്ക​റും കലാകാരനുമായ ചെ​ന്നി​ത്ത​ല​ ​അ​മൃത​ ​വീ​ട്ടി​ൽ​ ​രാ​ജേ​ന്ദ്ര​പ്ര​സാ​ദ് ​അ​മൃ​ത​ക്ക് സമ്മാനിച്ചു. ഡൽഹി സെൻട്രൽ ഭാരത് സേവക് സമാജം അഖിലേന്ത്യാ ചെയർമാൻ ബി.എസ്.ബാലചന്ദ്രനാണ് ബഹുമതി സമ്മാനിച്ചത്. രാജ്യത്ത് വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള പുരസ്കാരമാണ് ഇത്. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗമായ രാജേന്ദ്ര പ്രസാദ് ചെ​ന്നി​ത്ത​ല​യിലെയും സമീപ പ്രദേശങ്ങളിലെയും സാമൂഹ്യ സാംസ്കാരിക മേഖലകളിലും നിറ സാന്നിദ്ധ്യമാണ്.