photo

ചേർത്തല:ഭാരതീയ വിചാര കേന്ദ്രം ചേർത്തല സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തിൽ കുടുംബ സംഗമവും സരസ്വതി ദക്ഷിണയും നടത്തി. ഹിന്ദു ഐക്യവേദി സംസ്ഥാന ഉപാദ്ധ്യക്ഷൻ സുബ്രഹ്മണ്യം മൂസത് ഉദ്ഘാടനം ചെയ്തു. ജില്ല വർക്കിംഗ് പ്രസിഡന്റ് ഡോ.ജഗന്നാഥ് അദ്ധ്യക്ഷത വഹിച്ചു. റിട്ട.ഹെഡ്മാസ്റ്റർ ഡി.രമേശൻ മുഖ്യപ്രഭാഷണം നടത്തി. സുഗതവനം ചാരിറ്റബിൾ ട്രസ്റ്റിന്റെ 'ഗുരുജ്യോതി' സംസ്ഥാന പുരസ്‌കാരം നേടിയ കടക്കരപ്പള്ളി ഗവ.യു.പി.സ്‌കൂൾ ഹെഡ്മിസ്‌ട്രസ് എൻ.എസ്. ലിജിമോൾ, പരിസ്ഥിതി പ്രവർത്തകനുള്ള സംസ്ഥാന അവാർഡ് ജേതാവ് റിട്ട.എസ്.ഐ. സി.വി.വിദ്യാധരൻ എന്നിവരെ ആദരിച്ചു. ബാലഗോപാല ഷേണായ്,എൻ. എസ്.ബാലകൃഷ്ണ കർത്താ,എൻ.എസ്.ലിജിമോൾ,സി.വി.വിദ്യാധരൻ,പി. ജയകുമാർ എന്നിവർ സംസാരിച്ചു.സരസ്വതി ദക്ഷിണ സമർപ്പണവും നടത്തി.