
അമ്പലപ്പുഴ: പുന്നപ്ര ശാന്തി ഭവനിലെ അന്തേവാസിയെ ബന്ധുക്കളെത്തി വീട്ടിലേക്ക് കൊണ്ടുപോയി. ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്ന് നാലുവർഷം മുമ്പ് സാമൂഹ്യ പ്രവർത്തകർ അറിയിച്ചതനുസരിച്ച് ബ്രദർ മാത്യു ആൽബിൻ ശാന്തിഭവനിൽ കൂട്ടി കൊണ്ടു വന്ന ശ്രീനിവാസനെ (82) ബന്ധുക്കൾ എത്തി വീട്ടിലേക്ക് കൂട്ടികൊണ്ടു പോയി. ശാന്തിഭവൻ ജീവനക്കാർ നടത്തിയ അന്വേഷണത്തിലാണ് ബന്ധുക്കളെ കണ്ടെത്താനായത്.ശ്രീനിവാസന്റെ സഹോദരനായ തൃശൂർ എടത്തുരുത്തി തക്കാരുപുരക്കൽ അമയദാസും കുടുംബവും കൂടെ വാർഡ് മെമ്പർ എം. എസ് .നിഖിൽ ഉൾപ്പെടെ ശാന്തി ഭവനിൽ എത്തിയാണ് വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയത് .