road

ആലപ്പുഴ: കിടങ്ങാംപറമ്പ്- ബോട്ട് ജെട്ടി ഗോവണിപ്പാലം ഇടറോഡ് പൊട്ടിപ്പൊളിഞ്ഞതോടെ യാത്രക്കാർ ദുരിതത്തിൽ. നവീകരണത്തിന്റെ ഭാഗമായി ജില്ലാ കോടതിപ്പാലം പൊളിക്കുന്നതിനു മുമ്പേ ഈ റോഡ് പുനർനിർമ്മിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കിലും അറ്റകുറ്റപ്പണിക്ക് പോലും നടപടിയുണ്ടാകാതിരുന്നതാണ് ഇപ്പോഴത്തെ ദുരിതത്തിന് കാരണം. കോടതിപ്പാലം പൊളിച്ചതോടെ യാത്രക്കാർ പ്രധാനമായും ആശ്രയിക്കുന്ന ഒന്നു കൂടിയാണ് ഈ റോഡ്.

റോഡ് ശാസ്ത്രീയമായി നിർമ്മിച്ച് ടാർ ചെയ്യണമെന്ന് തത്തംപള്ളി റെസിഡന്റ്‌സ് അസോസിയേഷൻ ആവശ്യപ്പെട്ടു. റോഡിൽ നിന്ന് ഒഴുകിയെത്തുന്ന വെള്ളം വാടക്കനാൽ വടക്കേ റോഡിന് കുറുകെ അടിയിലൂടെ പൈപ്പ് വഴി കനാലിലേക്ക് ഒഴുക്കണമെന്നും അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു.

ഇരുചക്രവാഹനയാത്ര ദുരിതം

 ഇടുങ്ങിയ റോഡായതിനാൽ വശങ്ങളിലുള്ള താഴ്ചയിലേക്ക് ഇരുചക്രവാഹനങ്ങൾ മറിയുന്നത് പതിവാണ്

 മറിഞ്ഞുവീഴാതിരിക്കാൻ ഇരുചക്ര വാഹനയാത്രക്കാർക്ക് കാലുകുത്താൻ പോലും പറ്റാത്ത സാഹചര്യമാണിപ്പോൾ

 കുടിവെള്ള പൈപ്പുകൾ പൊട്ടുന്നതിനാൽ റോഡ് കൂടുതൽ തകരാറിലാവുന്നുമുണ്ട്

 റോഡിലെ ഉപയോഗശൂന്യമായ വൈദ്യുതി, ടെലഫോൺ തൂണുകൾ, കേബിളുകൾ എന്നിവ നീക്കം ചെയ്യണം

യാത്രാ ദുരിതം പരിഹരിക്കാൻ നഹരസഭ എത്രയും വേഗം നടപടി സ്വീകരിക്കണം

- പ്രദേശവാസികൾ