varnnakootaram

മാന്നാർ: സമഗ്ര ശിക്ഷ കേരളം സ്റ്റാർസ് 10 ലക്ഷം രൂപ ഫണ്ട് ഉപയോഗിച്ച് മാന്നാർ ഗ്രാമപഞ്ചായത്ത് ആറാം വാർഡ് കുരട്ടിക്കാട് ഈസ്റ്റ് വെൽഫയർ സ്കൂളിൽ നിർമ്മിച്ച വർണ്ണക്കൂടാരം തുറന്നു മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. പ്രീ-പ്രൈമറി വിദ്യാഭ്യാസം അന്താരാഷ്ട്ര നിലവാരത്തിൽ മെച്ചപ്പെടുത്തുന്നതിനായി കുട്ടികൾക്ക് കളിക്കാനും പഠിക്കാനുമുള്ള സന്തോഷകരവും സുരക്ഷിതവുമായ ഹരിത ഉദ്യാനം, വിശാലമായ കളിക്കളങ്ങൾ, ശിശു സൗഹൃദ ഇരിപ്പിടങ്ങൾ, വർണ്ണാഭമായ ക്ലാസ് മുറികൾ, കൂടാതെ വായന, ഗണിതം, നിരീക്ഷണം തുടങ്ങിയവയ്ക്കായുള്ള വിവിധ കോർണറുകൾ എന്നിവ ഉൾപ്പെടുന്നതാണ് വർണ്ണക്കൂടാരം. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷത വഹിച്ചു. ആലപ്പുഴ ഡി.പി.സി ജി.കൃഷ്ണകുമാർ മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വികസന സമിതി അദ്ധ്യക്ഷ ശാലിനി രഘുനാഥ്, വാർഡ് മെമ്പർ സലിം പടിപ്പുരയ്ക്കൽ, സ്കൂൾ എച്ച്.എം ആനി കെ.ദാനിയേൽ, പി.ടി.എ പ്രസിഡന്റ് പി.എ അൻസർ, റീന. എച്ച്, പ്രവീൺ നായർ, ടി.ശ്രീലത, ആർ.ജയലക്ഷ്മി, ഉഷാമ്മാൾ എന്നിവർ സംസാരിച്ചു.