municipality

ആലപ്പുഴ: നഗരസഭയും ആലപ്പുഴ അർബൻ ഐ.സി.ഡി.എസ് പ്രൊജക്ടും സംയുക്തമായി പോഷൺ മാസാചരണം സംഘടിപ്പിച്ചു. നഗരസഭ വൈസ് ചെയർമാൻ പി.എസ്.എം ഹുസൈൻ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ നസീപുന്നക്കൽ അദ്ധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ സിമി ഷാഫിഖാൻ, ഗോപിക വിജയപ്രസാദ്, രമ്യ സുർജിത്, മേരി ലീന, ശിശു വികസന പദ്ധതി ഓഫീസർ കാർത്തിക, സൂപ്പർവൈസർമാർ, അങ്കണവാടി ജീവനക്കാർ, കുട്ടികൾ, രക്ഷകർത്താക്കൾ തുടങ്ങിയവർ പങ്കെടുത്തു.

പോഷൺ മാസാചരണത്തോട് അനുബന്ധിച്ച് കുട്ടികളുടെ കിഡ്‌സ് ഷോ, ബോധവത്കരണ ക്ലാസ്, പോഷകാഹാര പ്രദർശനം, ന്യൂട്രീ ഫാഷൻ ഷോ എന്നിവ സംഘടിപ്പിച്ചു.