ആലപ്പുഴ: ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ ആരംഭിച്ച എറണാകുളം റേഞ്ച് ഇന്റർ ഡിസ്ട്രിക്ട് ക്രിക്കറ്റ് ചാമ്പ്യൻഷിപ്പ് (ഡി.ഐ.ജി കപ്പ്) ജില്ലാ പൊലീസ് മേധാവി എം.പി മോഹന ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന മത്സരത്തിൽ സിവിൽ പൊലീസ് ഓഫീസർ അർജുന്റെ നേതൃത്വത്തിലുള്ള ആലപ്പുഴ ജില്ലാ ക്രിക്കറ്റ് ടീം കോട്ടയം ജില്ല ക്രിക്കറ്റ് ടീമിനെ പരാജയപ്പെടുത്തി. ജില്ലാ പൊലീസ് മേധാവി എം.പി മോഹനചന്ദ്രൻ ജില്ലാ ടീമിന്റെ പ്ലേയിംഗ് ഇലവനിൽ ഉണ്ടായിരുന്നു. ആലപ്പുഴ ,കോട്ടയം, എറണാകുളം റൂറൽ, എറണാകുളം സിറ്റി , ഇടുക്കി ജില്ലാ ടീമുകളാണ് ടൂർണമെന്റിൽ പങ്കെടുക്കുന്നത്. നാളെ നടക്കുന്ന ഫൈനലിനു ശേഷം എറണാകുളം റെയിഞ്ച് ഡി.ഐ.ജി ഡോ.സതീഷ് ബിനോ സമ്മാനദാനം നിർവഹിക്കും.