ചേർത്തല: കടക്കരപ്പള്ളി കൊട്ടാരം വടക്കുംഭാഗം 1608ാം നമ്പർ എൻ.എസ്.എസ് കരയോഗം ഭരണസമിതി തിരഞ്ഞെടുപ്പിൽ അനിൽകുമാർവെമ്പള്ളി നയിച്ച പാനലിന് സമ്പൂർണ വിജയം. കരയോഗം ഭരണസമിതിയിലേക്കും യൂണിയൻ പ്രതിനിധിയായും മത്സരിച്ച ബി.ജെ.പി ചേർത്തല മണ്ഡലം പ്രസിഡന്റ് കണ്ണൻ ഹരിദാസ് അടക്കമാണ് പരാജയപ്പെട്ടത്. ഞായറാഴ്ച നടന്ന തിരഞ്ഞെടുപ്പിൽ എൻ.എസ്.എസ് താലൂക്ക് യൂണിയൻ സെക്രട്ടറി എസ്. ജയകൃഷ്ണനായിരുന്നു വരണാധികാരി. 644 അംഗങ്ങളിൽ 506 പേരാണ് വോട്ടു രേഖപ്പെടുത്തിയത്. എതിർപാനലിൽ ഏറ്റവും അധികം വോട്ട് (212) കണ്ണൻ ഹരിദാസിനായിരുന്നു.എന്നാൽ തിരഞ്ഞെടുപ്പിൽ ഒരു തരത്തിലുള്ള രാഷ്ട്രീയവുമില്ലായിരുന്നെന്നും തീർത്തും വ്യക്തിപരമായാണ് മത്സരിച്ചതെന്നും കണ്ണൻഹരിദാസ് പറഞ്ഞു.ഭാരവാഹികൾ : അനിൽ കുമാർ വെമ്പള്ളിൽ (പ്രസിഡന്റ്),സി.പി.കർത്ത(വൈസ് പ്രസിഡന്റ്),സതീഷ് ഗോപൻ(സെക്രട്ടറി),വിജീഷ് (ജോയിന്റ് സെക്രട്ടറി),
സേതുനാഥൻ നായർ(ട്രഷറർ),സി.പി.കർത്ത,എസ്. രാധാകൃഷ്ണൻ(യൂണിയൻ പ്രതിനിധികൾ).