ചെന്നിത്തല: വലിയ പളളി സെമിത്തേരിയുടെ കൈവരി തകർത്ത സംഭവത്തിൽ അറസ്റ്റ് ചെയ്ത പ്രതികൾ കോൺഗ്രസ് പ്രവർത്തകരാണെന്നും മതസ്പർധ വളർത്താനുള്ള ശ്രമത്തിന്റെ ഭാഗമായി കോൺഗ്രസ് പാർട്ടിയുടെ അറിവോടു കൂടിയാണെന്നുമുള്ള രീതിയിൽ സി.പി.എം നടത്തുന്ന പ്രചരണം രാഷ്ട്രീയ മുതലെടുപ്പിനുള്ള ശ്രമമാണെന്ന് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ തോമസുകുട്ടി കടവിൽ, രഘുനാഥ് പാർത്ഥസാരഥി എന്നിവർ പ്രസ്താവിച്ചു.