zdgvxfgbxc

മുഹമ്മ: എ ബി വിലാസം ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടിത്തോട്ടത്തിൽ ശീതകാല പച്ചക്കറികൃഷിയ്ക്കായി തൈനട്ടു. കാബേജ്, കോളിഫ്‌ളവർ എന്നിവയാണ് കൃഷി ചെയ്യുക. സംസ്ഥാന കർഷക അവാർഡ് ജേതാവും പി.ടി.എ അംഗവുമായ കെ. പി. ശുഭകേശന്റെ നേതൃത്വത്തിലാണ് കൃഷി ചെയ്യുന്നത്. ശീതകാല പച്ചക്കറി തൈകളുടെ നടീൽ പഞ്ചായത്ത്‌ പ്രസിഡന്റ് സ്വപ്ന ഷാബു ഉദ്ഘാടനം ചെയ്‌തു. പി ടി എ പ്രസിഡന്റ് കെ. എസ്. ലാലിച്ചൻ അധ്യക്ഷനായി. കൃഷി ഓഫീസർ പി. എം. കൃഷ്ണ, കർഷകൻ കെ. പി. ശുഭകേശൻ, സ്കൂൾ മാനേജർ ജെ. ജയലാൽ, പ്രിൻസിപ്പൽ ബിജോ കെ. കുഞ്ചെറിയ, പ്രധാനാധ്യാപിക നിഷ ദയാനന്ദൻ, സ്റ്റാഫ് സെക്രട്ടറി എസ്. സോളി, കൃഷി സമിതി കൺവീനർ വി. വി . വിനിത എന്നിവർ സംസാരിച്ചു.