c-xvx

മുഹമ്മ: ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ചേർത്തല മേഖലാ സമ്മേളനം പി.പി ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ മേഖല പ്രസിഡന്റ് സുധീഷ്.പിയുടെ അദ്ധ്യക്ഷനായി . മേഖലാ സെക്രട്ടറി എം. കെ.സംസ്ഥാന ക്ഷേമ പദ്ധതി ചെയർമാൻ ബി.ആർ സുദർശനൻ മുഖ്യപ്രഭാഷണം നടത്തി. സമ്മേളനത്തോടനുബന്ധിച്ച് നടത്തിയ ഫോട്ടോ പ്രദർശനം മാരാരിക്കുളം എസ്.എച്ച്.ഒ എ.വി ബിജു നിർവഹിച്ചു. മേഖലയിലെ മുതിർന്ന ഫോട്ടോഗ്രാഫർമാരെയും എസ്.എസ്.എൽ.സി ,പ്ലസ് ടു ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെയും ആദരിച്ചു. പ്രതിനിധി സമ്മേളനം ജില്ലാ പ്രസിഡന്റ് എസ്. മോഹനൻ പിള്ള ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി അനിൽ ഫോക്കസ്, ഫോട്ടോ ക്ലബ്‌ കോ-ഓർഡിനേറ്റർ പി.ബൈജു , സംസ്ഥാന കമ്മിറ്റി അംഗം ഹരീഷ്, കൈരളി ജില്ലാ ജോയിന്റ് സെക്രട്ടറി ബെയ്‌ലി ജോർജ്, ജില്ലാ ക്ഷേമ പദ്ധതി കൺവീനർ ഗോപിനാഥ പണിക്കർ , ജില്ലാക്ഷേപദ്ധതി ചെയർമാൻ അജി ആദിത്യ ,മേഖല ട്രഷറർ ഗോപകുമാർ, മേഖല ജോയിന്റ് സെക്രട്ടറി ഹരിദാസ്. എസ്, മേഖല വൈസ് പ്രസിഡന്റ് അജിത്ത് മൈത്രേയൻ, മേഖല സ്പോർട്സ് കോ-ഓർഡിനേറ്റർ സജു മോൻ.കെ, പി. ആർ. ഒ . സായി വൈശാഖ്, രതീഷ്. ആർ എന്നിവർ സംസാരിച്ചു.