ആലപ്പുഴ: പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് / റൂറൽ പോസ്റ്റൽ ലൈഫ് ഇൻഷുറൻസ് ഡയറക്റ്റ് ഏജന്റുമാരെയും, ഫീൽഡ് ഓഫീസർമാരെയും തെരഞ്ഞെടുക്കുന്നു. ഇതിനായി 24ന് രാവിലെ 10 മുതൽ 12 വരെ ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ വാക് - ഇൻ - ഇന്റർവ്യൂ നടത്തും. ചേർത്തല, അമ്പലപ്പുഴ, കുട്ടനാട് താലൂക്കുകളിൽ നിന്നുള്ള യോഗ്യതയുള്ള അപേക്ഷകർ അന്നേ ദിവസം ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രായം, മേൽവിലാസം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആലപ്പുഴ ഹെഡ് പോസ്റ്റ് ഓഫീസിൽ ഹാജരാകണം.
ഡയറക്റ്റ് ഏജന്റ് യോഗ്യതകൾ: 18 വയസ് പ്രായം പൂർത്തിയായ കേന്ദ്ര / സംസ്ഥാന സർക്കാർ അംഗീകൃത പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യ യോഗ്യതയുള്ളവർ.
ഫീൽഡ് ഓഫീസർ യോഗ്യതകൾ: ഗ്രൂപ്പ് എ / ഗ്രൂപ്പ് ബി തസ്തികകളിൽ നിന്ന് ഉൾപ്പെടെ വിരമിച്ച കേന്ദ്ര / സംസ്ഥാന ജീവനക്കാർ, ഗ്രാമീൺ ഡാക് സേവകർ മുതലായ വിഭാഗങ്ങളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം. അഭിമുഖത്തിന് മുൻകൂർരജിസ്റ്റർ ചെയ്യണം. അതിനായി അപേക്ഷകർ ബയോഡാറ്റ dopli4alappuzha@gmail.com എന്ന ഐഡിയിലേക്ക് മെയിൽ ചെയ്യുകയോ 8547680324 എന്ന നമ്പറിൽ വാട്ട്‌സ് ആപ്പ് സന്ദേശമായോ നൽകണം. അവസാന തീയതി 23 വരെ .