
ചേർത്തല:എൻ.സി.സി. കേഡറ്റുകൾക്ക് വേണ്ടി ആഗ്രയിലെ ആർമി എയർ ബോൺ ട്രെയിനിംഗ് സ്‌കൂളിൽ വച്ച് നടന്ന പാരാ ബേസിക് കോഴ്സ് വിജയകരമായി പൂർത്തീകരിച്ച് കോളേജിനും നാടിനും അഭിമാനമായി മാറിയ, ചേർത്തല ശ്രീനാരായണ കോളേജിലെ മൂന്നാം വർഷ മലയാളം ബിരുദ വിദ്യാർത്ഥിനി എം.ആർ.വൈഷ്ണവിയ്ക്ക് മലയാളവിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ആദരവ് നൽകി.ഗുരുവരം സെമിനാർ ഹാളിൽ നടന്ന ചടങ്ങിൽ ചേർത്തല സബ് ഇൻസ്‌പെക്ടർ കെ.വി.സുരേഷ് കുമാർ 'വാനോളം ഉയരെ വൈഷ്ണവി' എന്ന് പേരിട്ട പരിപാടി ഉദ്ഘാടനം ചെയ്തു.വൈഷ്ണവിക്ക് ഉപഹാരം സമർപ്പിച്ചു.പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു അദ്ധ്യക്ഷയായി. എൻ.സി.സി,എ.എൻ.ഒ, ലഫ്.ഡോ.ഒ.ബിന്ദു എന്നിവർ സംസാരിച്ചു. .മലയാളവിഭാഗം മേധാവി ടി.ആർ.രതീഷ് സ്വാഗതവും അസോസിയേഷൻ സെക്രട്ടറി വി.ഹർഷ നന്ദിയും പറഞ്ഞു.സഒരുമാസം നീണ്ടുനിന്ന കോഴ്സിൽ സംസ്ഥാനത്തെ പ്രതിനിധീകരിച്ച് പങ്കെടുത്ത നാല് പേരിൽ ഒരാളായിരുന്നു വൈഷ്ണവി. ആലപ്പുഴ കഞ്ഞിക്കുഴി പഞ്ചായത്ത് പതിനഞ്ചാം വാർഡ് മായാമന്ദിരത്തിൽ രാധാകൃഷ്ണന്റെയും മായയുടെയും മകളാണ്.