ആലപ്പുഴ: സെന്റ് ജോസഫ്‌സ് കോളജ് ഫോർ വിമെൻ ബോട്ടണി വിഭാഗവും ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലും സംയുക്തമായി കേരള സ്റ്റേറ്റ് ബയോ ഡൈവേഴ്‌സിറ്റി ബോർഡിന്റെ സഹകരണത്തോടെ 'മാപ്പിംഗ് ബയോഡൈവേഴ്‌സിറ്റി: ജി.ഐ.എസ് ആപ്ലിക്കേഷൻ ഫോർ കൺസർവേഷൻ' എന്ന വിഷയത്തിൽ ശില്പശാല സംഘടിപ്പിക്കും. നാളെയും മറ്റന്നാളുമായി രാവിലെ 10 മുതൽ 3.30 വരെ കോളേജ് കോൺഫറൻസ് ഹാളിൽ നടക്കുന്ന ശില്പശാലക്ക് ബോട്ടണി വിഭാഗം അദ്ധ്യക്ഷ ആർ. നിഷാ നായർ നേതൃത്വം നൽകും. വിവരങ്ങൾക്ക്: 8547293223, 9288453940