ആലപ്പുഴ: തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ആയില്യം പൂജ നാളെ രാവിലെ 11.30ന് നടക്കും. 19ന് രാവിലെ 9.30 മുതൽ ധന്വന്തരി ഹോമം, ദീപാവലി പ്രമാണിച്ച് 20ന് വിശേഷാൽ ലക്ഷ്മി നാരായണ പൂജ എന്നിവ നടക്കും. 21ന് തുലാം വാവ് ആചരിക്കും. രാവിലെ 7.30 മുതൽ പിതൃബലി 9.30 മുതൽ വിശേഷാൽ തില ഹോമം, പിതൃപൂജ, ചാവുട്ട് കൂട്ടുനമസ്‌കാരം, 29ന് വിശേഷാൽ കളഭാഭിഷേകം എന്നിവയും നടക്കും. ഈ വർഷത്തെ ഉത്സവത്തോട് അനുബന്ധിച്ച് ഏർപ്പെടുത്തിയിട്ടുള്ള സമ്മാനക്കൂപ്പൺ ക്ഷേത്രത്തിൽ നിന്ന് വിതരണം ആരംഭിച്ചതായും അധികൃതർ പറഞ്ഞു.