ആലപ്പുഴ: കുമ്പളം - തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പർ എട്ട് (ടെമ്പിൾ ഗേറ്റ്), ഒമ്പത് (അരൂർ നോർത്ത് ഗേറ്റ്) എന്നിവ ഇന്ന് രാവിലെ എട്ടിനും വൈകിട്ട് ആറിനും ഇടയിൽ മൂന്ന് മണിക്കൂർ സമയത്തേക്ക് അറ്റകുറ്റ പണികൾക്കായി അടച്ചിടും. വാഹനങ്ങൾ തൊട്ടടുത്തുള്ള ലെവൽ ക്രോസുകൾ വഴി പോകണം.