ചേർത്തല:സവാക് ആലപ്പുഴ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കളക്ടറേറ്റ് മാർച്ചും ധർണയും ഇന്ന് രാവിലെ 10.30ന് സംസ്ഥാന സംഘടന സെക്രട്ടറി വിനോദ് അചുംബിത ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്റ് അഡ്വ.പി.പി.ഗീത അദ്ധ്യക്ഷത വഹിക്കും. ജില്ലാ സെക്രട്ടറി പി. നളിനപ്രഭ സ്വാഗതം പറയും.അലിയാർ പുന്നപ്ര,അഡ്വ.ദിലീപ് ചെറിയനാട് ,പ്രത്താസ് അറയ്ക്കൽ എന്നിവർ സംസാരിക്കും.രാത്രി 10ന് ശേഷം ഉച്ചഭാഷിണി ഉപയോഗിക്കുവാൻ പാടില്ലെന്ന ഉത്തരവ് പിൻവലിച്ച് 12 മണി വരെ സമയം അനുവദിക്കുക,60 വയസു കഴിഞ്ഞ കലാകാരന്മാർക്ക് ക്ഷേമനിധിയിൽ അംഗമാകുവാൻ ഒരവസരം കൂടി നൽകുക,ക്ഷേമപെൻഷൻ 5000 രൂപആയി വർദ്ധിപ്പിക്കുക,സംഗീത നാടക അക്കാദമി നൽകുന്ന പെൻഷൻ തുക വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ടാണ് മാർച്ചും ധർണയും നടത്തുന്നത്.