ambala

അമ്പലപ്പുഴ: മണ്ഡലം വികസനമഹോത്സവത്തിന്റെ ഭാഗമായി അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഇ.എം.എസ് റോഡിന്റെ നിർമ്മാണത്തിന് തുടക്കമായി. ഏറെ നാളായി വാഹന ഗതാഗതം ദുഷ്കരമായിരുന്ന റോഡിന്റെ പുനർ നിർമ്മാണത്തിന് ഹാർബർ എൻജിനിയറിംഗ് വകുപ്പ് 31ലക്ഷം രൂപയാണ് വിനിയോഗിക്കുന്നത്. പഞ്ചായത്തിലെ 1, 18 വാർഡുകളിലൂടെ കടന്നുപോകുന്ന റോഡ് 635 മീറ്റർ നീളത്തിലും, 3.8 മീറ്റർ വീതിയിലുമാണ് ടാർ ചെയ്ത് സഞ്ചാര യോഗ്യമാക്കുന്നത്. എച്ച്. സലാം എം. എൽ. എ നിർമ്മാണോദ്ഘാടനം നിർവ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അദ്ധ്യക്ഷയായി. പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ പ്രജിത്ത് കാരിക്കൽ, അംഗങ്ങളായ എച്ച് .നിസാർ, ബുഷ്റ സലിം, സുനിത പ്രദീപ്, മത്സ്യ തൊഴിലാളി കടാശ്വാസ കമ്മീഷൻ അംഗം സി .ഷാംജി, ഹാർബർ എൻജിനിയറിംഗ് വകുപ്പ് അസി. എൻജിനിയർ സി.പി. എം വണ്ടാനം ലോക്കൽ കമ്മിറ്റി സെക്രട്ടറി ബി. അൻസാരി, പി .സുരേഷ് ബാബു, എ. അജയകുമാർ എന്നിവർ സംസാരിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എസ്. ഹാരിസ് സ്വാഗതം പറഞ്ഞു.