ആലപ്പുഴ: വീട്ടിൽ കഞ്ചാവ് ചെടി വളർത്തിയെന്ന് ആരോപിച്ച് ചേർത്തല പൊലീസ് അറസ്റ്റ് ചെയ്ത യുവാവ് കുറ്റക്കാരനല്ലെന്ന് ആലപ്പുഴ അഡിഷണൽ സെഷൻസ് കോടതി 2 ജഡ്ജി എസ്. ഭാരതി ഉത്തരവിട്ടു.ചേർത്തല ദേവസ്വം പറമ്പിൽ വീട്ടിൽ യദു കൃഷ്ണനെയാണ് (21) കോടതി വിട്ടയച്ചത്.പ്രതിക്കുവേണ്ടി അഡ്വ. എസ്. ഉണ്ണികൃഷ്ണൻ, ആർ. അശോക് കുമാർ, കെ.എ. തോമസ് എന്നിവർ ഹാജരായി.