dvfdfvc

മുഹമ്മ: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തും സുഭദ്രം പദ്ധതിയും സംയുക്തമായി ഉത്തരവാദിത്ത്വ രക്ഷാകർതൃത്ത്വവും കുട്ടികളുടെ അവകാശങ്ങളും എന്ന വിഷയത്തിൽ കുട്ടികൾക്കും രക്ഷകർത്താക്കൾക്കുമായി അവബോധന ക്ലാസ് സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗീതാ കാർത്തികേയൻ ചടങ്ങ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഡ്വ. എം. സന്തോഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു. സുഭദ്രം കോ-ഓർഡിനേറ്റർ അരുണിമ സ്വാഗതം പറഞ്ഞു . ക്ഷേമ കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി. ബൈരഞ്ചിത്ത്,പഞ്ചായത്ത് സെക്രട്ടറി സെബാസ്റ്റ്യൻ. എഫ്, പഞ്ചായത്ത് അംഗങ്ങളായ ഫൈസി വി.ഏറനാട്, ദീപു, രജനി രവിപാലൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം പി.എസ്.ശ്രീലത. നോഡൽ ഓഫീസർ ആശ രാജേഷ്, സ്കൂൾ കൗൺസിലർ പ്രസീത, തീമാറ്റിക് എക്സ്പ്പർട്ട് ജൈസമ്മ, വിനീത തുടങ്ങിയവർ സംസാരിച്ചു. അവബോധന ക്ലാസ് ബിനു ജോർജ് നയിച്ചു.