ആലപ്പുഴ: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് വികസന സദസ് ഇന്ന് രാവിലെ 10ന് വടുതല അബ്റാർ ഓഡിറ്റോറിയത്തിൽ ദലീമ ജോജോ എം.എൽ.എ ഉദ്ഘാടനം ചെയ്യും. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഷറഫ് വെള്ളേഴത്ത് അദ്ധ്യക്ഷനാകും. തൈക്കാട്ടുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ആർ രജിത മുഖ്യപ്രഭാഷണം നടത്തും.
സർക്കാരിന്റെ വികസന നേട്ടങ്ങളുടെ റിപ്പോർട്ട് റിസോഴ്സ് പെഴ്സണ്‍ സിയാസും പഞ്ചായത്തിന്റെ വികസനനേട്ടങ്ങളുടെ റിപ്പോർട്ട് പഞ്ചായത്ത് സെക്രട്ടറി പ്രീത വി. പ്രഭുവും അവതരിപ്പിക്കും. ജില്ലാ പഞ്ചായത്ത് അംഗം ബിനിത പ്രമോദ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അനിമോൾ അശോകൻ, അനീസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സറീന ഹസൻ, സ്ഥിരം സമിതി അദ്ധ്യക്ഷരായ ഷൈജു രാജ്, അൻസില നിഷാദ്, പി .എം. ഷാനവാസ്, സി.ഡി.എസ് ചെയർപേഴ്സൺ ഷമീല ഹാഷിം, ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ പി .ശശിധരൻ നായർ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.