
ചേർത്തല:കെ.വി.എം കോളേജ് ഒഫ് എൻജിനിയറിംഗിൽ ബിരുദധാന ചടങ്ങു നടന്നു. ശ്രീനാരായണ ഗുരു ഓപ്പൺ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി.ജഗതിരാജ് ഉദ്ഘാടനം ചെയ്തു. ബി.ടെക്.,എം.ബി.എ ,എം.സി.എ ബിരുദധാരികൾക്ക് ആവശ്യമായമാർഗ നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു. പ്രിൻസിപ്പൽ ഡോ.ഷാജി മോഹൻ മുഖ്യപ്രഭാഷണം നടത്തി.കെ.വി.എം.ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റിയൂഷൻസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ഡോ.ഫ്രാൻസിസ് സി.പീറ്റർ ,ചീഫ് പി ആർ.ഒ. പ്രൊഫ. ഡോ. ഇ.കൃഷണൻ നമ്പൂതിരി,എം.ബി.എ ഡയറക്ടർ ഡോ.ഹബീബ് റഹ്മാൻ, എം.സി.എ .ഡയറക്ടർ ദർശനാ രാമചന്ദ്രൻ, വിവിധ വകുപ്പു മേധാവികൾ,ഡോ. അകനൂപ് കുമാർ,അനീറ്റഎബ്രഹാം എന്നിവർ സംസാരിച്ചു.