കുട്ടനാട്: പാണ്ടങ്കരി കടമാട് കരീശ്ശേരിൽ, ചന്ദനപ്പറമ്പ് കുടുംബക്കാവ് ശ്രീദേവീക്ഷേത്രത്തിൽ ആറാമത് പ്രതിഷ്ഠാവാർഷികമഹോത്സവവും പൊങ്കാല, മഹാസർപ്പബലി, മഹാഗുരുതിയും ഇന്നും നാളയുമായി നടക്കും. ഇന്ന് പുലർച്ചെ 6ന് ഗണപതിഹോമം, അന്നദാനം, 9.30മുതൽ മൃത്യുഞ്ജയഹോമം, സുദർശനഹോമം. 11മുതൽ സർപ്പ പൂജ, നൂറു പാലും, പുള്ളുവൻപാട്ട്, അന്നദാനം. നാളെ പുലർച്ചെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം. 9മുതൽ കലശപൂജ, ഘോഷയാത്ര, ദേവിക്ക് വിശേഷാൽ പൊങ്കാല. വൈകിട്ട് 6.30ന് ദീപാരാധന, പുറംകളത്തിൽ മഹാഗുരുതി, മംഗളാരതി, അന്നദാനം എന്നിവയോടെ ഉത്സവം സമാപിക്കും.