പല്ലന: ക്ഷീര വികസന വകുപ്പ് ഹരിപ്പാട് ബ്ലോക്ക് ക്ഷീരസംഗമം പല്ലന കുമാരകോടി ക്ഷീര സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടന്നു. ഇതോടനുബന്ധിച്ച് നടന്ന ക്ഷീരോത്പ്പന്ന നിർമ്മാണ പ്രദർശനം പഞ്ചായത്ത് പ്രസിഡന്റ്, എസ് വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.സി.എച്ച് സാലി അദ്യക്ഷത വഹിച്ചു. സി.വി രാജീവു, ശങ്കരനാരായണൻ, റാണി പ്രിയദർശിനി, സബിത വി.എച്ച് എന്നിവർ സംസാരിച്ചു. കന്നുകുട്ടി പരിപാലനം എന്ന വിഷയത്തിൽ ഡോ.ഷൈജു, മാറുന്ന ക്ഷീര വ്യവസായം മാറ്റേണ്ട കാഴ്ചപ്പാടും രീതികളും എന്ന വിഷയത്തിൽ ആര്യാട് ക്ഷീര വികസന ഓഫീസർജി. പ്രവീണ എന്നിവർ കാസുകൾ നയിച്ചു. തുടർന്ന് നടന്ന പൊതുസമ്മേളനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രൂഗ്മിണി രാജു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.ഓമന അദ്ധ്യക്ഷത വഹിച്ചു. ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ നിഷാ വി.ഷരീഫ് റിപ്പോർട്ട് അവതരിപ്പിച്ചു .മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർമാൻ മണി വിശ്വനാഥ് മുഖ്യപ്രഭാഷണം, ചെറുതന പഞ്ചായത്ത് പ്രസിഡന്റ് എബി മാത്യു, എസ് വിനോദ് കുമാർ,പ്രതുല ചന്ദ്രൻ, ,എ ശോഭ, ജോൺ തോമസ്,നദീറ ഷാക്കിർ, സിയാർ തൃക്കുന്നപ്പുഴ രശ്മി,സിവി രാജീവ്, റാണി പ്രിയദർശിനി, വി.ആർ അശ്വതി എന്നിവർ സംസാരിച്ചു.