കുട്ടനാട് : ആസന്നമായ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള തിരഞ്ഞെടുപ്പിൽ കേരളത്തിലെ എല്ലാ മുന്നണികളും മുഖ്യധാരാ രാഷ്ട്രീയ പാർട്ടികളും വിശ്വകർമ്മ സമുദായത്തിന് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് സംസ്ഥാന പ്രസിഡന്റ് അഡ്വ.വി.എൻ. ശശീധരന്റെ അദ്ധ്യക്ഷതയിൽ ചേർന്ന അഖിലകേരള വിശ്വകർമ്മ മഹാസഭ ഡയറക്ടർ ബോർഡ് യോഗം ആവശ്യപ്പെട്ടു.

ജനറൽ സെക്രട്ടറി പി.വാമദേവൻ,​ വൈസ് പ്രസിഡന്റുമാരായ വി.രാജഗോപാൽ, എം. വി. ഷണ്മുഖൻ ആചാരി, ട്രഷറർ കെ.മുരളീധരൻ, സംസ്ഥാന സെക്രട്ടറിമാരായ കെ.ടി. ബാബു, പി.കെ.തമ്പി, കോട്ടയ്ക്കകം ജയകുമാർ, മഹിളാസംഘം സംസ്ഥാന പ്രസിഡന്റ് ബിന്ദുവിക്രമൻ, ജനറൽ സെക്രട്ടറി അജന്ത ജയപ്രകാശ്, യുവജനസംഘം സംസ്ഥാന പ്രസിഡന്റ് ഇ.എസ് നിധീഷ്, ജനറൽ സെക്രട്ടറി ശ്രീജിത്ത് ശിവൻ, കെ.ടി.എ.യു സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി.സുരേഷ്കുമാർ,​ ജനറൽ സെക്രട്ടറി ജി.സത്യൻ എന്നിവർ സംസാരിച്ചു.