
ചേർത്തല: കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. മുനിസിപ്പൽ ഒൻപതാം വാർഡിൽ ശാവേശ്ശേരി ചാലാംപറമ്പിൽ പരേതനായ പ്രസാദിന്റെ ഭാര്യ ലളിത (60) ആണ് മരിച്ചത്.കഴിഞ്ഞ ബുധനാഴ്ച വൈകിട്ട് 6ന് ചേർത്തല കുപ്പികവലയ്ക്ക് വടക്ക് നടന്ന് പോകുകയായിരുന്ന ലളിതയെ വടക്കു ഭാഗത്ത് നിന്ന് വരുകയായിരുന്ന കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരായ ദമ്പതികൾക്കും സംഭവത്തിൽ പരിക്കേറ്റിരുന്നു. നെടുമ്പ്രക്കാട് 5ാം വാർഡ് നികർത്തിൽ സതീശൻ (52),ഭാര്യ പ്രേമജ (44) എന്നിവരാണ് പരിക്കേറ്റ് ചികിത്സ തേടിയത്. ഇവരേയും കാർ ഇടിച്ച് വീഴ്ത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ലളിത ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. മക്കൾ: ശ്രീക്കുട്ടി,സൂര്യ.മരുമക്കൾ:മഹേഷ്,റെജി.സഞ്ചയനം 20ന് രാവിലെ 11.45ന്.