ചേർത്തല: കൊക്കോതമംഗലം കാക്കനാട് ഷൺമുഖവിലാസം ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞവും അഷ്ടബന്ധ നവീകരണ കലശവും ഇന്നു മുതൽ 24 വരെ നടക്കുമെന്ന് ദേവസ്വം പ്രസിഡന്റ് ബോബൻ സുധാനിവാസ്,സെക്രട്ടറി സി.കെ.പ്രകാശൻ ചിയ്ക്കൽ,ഖജാൻജി പി.ബാബു തോട്ടുചിറയിൽ,സിദ്ധാർത്ഥൻ മണവേലി എന്നിവർ അറിയിച്ചു. ഇന്ന് വൈകിട്ട് 7.15ന് എസ്.ഡി.കോളേജ് റിട്ട.പ്രൊഫ.നിഷാറാണി ദീപ പ്രകാശനം നടത്തും. തന്ത്രി ജയതുളസീധരൻ വിഗ്രഹ പ്രതിഷ്ഠയും,ദേവസ്വം പ്രസിഡന്റ് ബോബൻ സുധാനിവാസ് ആചാര്യ വരണവും നടത്തും.ആദ്യ നിറപറ സമർപ്പണം സൂര്യ സലിമോൻ പാണാട്ടുവെളിയും, ഭാഗവത സമർപ്പണം സനൽനാഥ് കൊച്ചുകരിയും,ആദ്യ ധാന്യ സമർപ്പണം മാസ്റ്റർ കേശവ് മനോജ് പുത്തൻതറയും നിർവഹിക്കും. തിരുവിഴ പുരുഷോത്തമനാണ് യജ്ഞാചാര്യൻ.

17ന് അഷ്ടബന്ധകലശപൂജയും തുടങ്ങും. 21ന് രുക്മിണിസ്വയംവരം വൈകിട്ട് സർവ്വൈശ്വര്യപൂജ, 23ന് യജ്ഞം സമാപിക്കും.
24ന് രാവിലെ ഒമ്പതിന് അഷ്ടബന്ധകലശാഭിഷേകത്തിന് സീമാബിജു ദീപംതെളിക്കും.തുടർന്ന് ബ്രഹ്മകലശാഭിഷേകം. 11.30ന് പരികലശാഭിഷേകത്തിന് പ്രബിതനിഷാന്ത് ദീപംതെളിക്കും. 11.50ന് സുബ്രഹ്മണ്യസ്വാമിയുടെയും ശ്രീകൃഷ്ണസ്വാമിയുടെയും നടയിൽ അഷ്ടബന്ധസ്ഥാപനം. 27ന് സ്‌കന്ദഷ്ഷ്ഠി.രാവിലെ 8ന് കലശപൂജകൾ,തുടർന്ന് കാവടിഘോഷയാത്ര,11.30ന് ചതുർത്ഥസ്നാന കശാഭിഷേകം,വിശേഷാൽ അഭിഷേകങ്ങൾ,പൂജകൾ,മംഗളാരതി,തുടർന്ന് പ്രസാദ വിതരണം.