cds-aghosham

മാന്നാർ: പുരുഷ മേധാവിത്വത്തിന് അറുതി വരുത്തി വനിതകൾക്ക് അമ്പത് ശതമാനം ഭരണപരമായി സംവരണം ഏർപ്പെടുത്തി ഇന്ത്യക്ക് തന്നെ മാതൃകയായി മാറിയ ജനാധിപത്യ ഭരണ സമ്പ്രദായമാണ് കേരളത്തിലെ കുടുംബശ്രീ പ്രസ്ഥാനമെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. മാന്നാർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസ് വാർഷികാഘോഷം ശ്രീ ഭുവനേശ്വരി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി രത്നകുമാരി അദ്ധ്യക്ഷയായി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.സുകുമാരി മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ മാന്നാറിലെ മാദ്ധ്യമ പ്രവർത്തകരെ മന്ത്രി ആദരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സെലീന നൗഷാദ്, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ബി.കെ പ്രസാദ്, ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷരായ വി.ആർ ശിവപ്രസാദ്, ശാലിനി രഘുനാഥ്, വത്സല ബാലകൃഷ്ണൻ, ജില്ല കുടുംബശ്രിമിഷൻ കോ-ഓർഡിനേറ്റർ എസ്.രഞ്ജിത്ത്, വൈസ് ചെയർപേഴ്സൺ സുശീല സോമരാജൻ എന്നിവർ സംസാരിച്ചു. സി.ഡി.എസ് ചെയർപേഴ്സൺ ഗീത ഹരിദാസ് സ്വാഗതവും കുടുംബശ്രീ മെമ്പർ സെക്രട്ടറി ഇ.എസ് സമി നന്ദിയും പറഞ്ഞു.