മാന്നാർ: കുരട്ടിക്കാട് ശ്രീ മാടസ്വാമി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ ആണ്ടുതോറും നടത്തിവരാറുള്ള രോഹിണി മഹോത്സവം ശ്രീമുത്താരമ്മൻ ദേവസ്ഥാനം ട്രസ്റ്റിന്റെയും മുത്താരമൻ സേവാസമിതിയുടെയും നേതൃത്വത്തിൽ ഭക്തി ആദരപൂർവ്വം നടന്നു. ക്ഷേത്രം മേൽശാന്തിമാരായ കൃഷ്ണ ശർമ്മ, സന്തോഷ് നാരായണൻ നമ്പൂതിരി എന്നിവർ മുഖ്യകാർമ്മികത്വം വഹിച്ചു. വല്യച്ഛൻപൂജ, നീരാഞ്ജനം, നെയ്യഭിഷേകം, പുഷ്പാഭിഷേകം എന്നിവ നടന്നു. തുടർന്ന് അന്നദാനവും ഉത്രട്ടാതി വനിത കാവടി ചിന്ത് സംഘത്തിന്റെ കാവടി ചിന്ത് പാട്ടും മുത്താരമ്മൻ ദേവീ ക്ഷേത്രത്തിൽ നിന്നും കർപ്പൂരാഴിയും നടന്നു.