dgrdyrgdgf

മുഹമ്മ: മുഹമ്മ ബസ് സ്റ്റാൻഡിന് സമീപം കണ്ടത്തിൽ സുനിൽ കുമാർ (62) ഷട്ടിൽ കളിക്കിടെ കുഴഞ്ഞു വീണ് മരിച്ചു. കഞ്ഞിക്കുഴി കുമാരപുരം ക്ഷേത്രത്തിനു സമീപമുള്ള ഇൻഡോർ ബാറ്റ് മിന്റൺ കോർട്ടിൽ രാവിലെ കളിച്ചു കൊണ്ടിരിക്കുന്നതിനിടയിൽ കുഴഞ്ഞുവീണത്. ഉടനെ മുഹമ്മ സാമൂഹ്യ ആരോഗ്യകേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ. റിട്ട. വില്ലേജ് ഓഫീസർ എൻ.കെ. ചെല്ലപ്പന്റെയും തങ്കമ്മയുടെയും മകനാണ്. ഭാര്യ: രശ്മി സുനിൽ കുമാർ (റിട്ട. ലാബ് അസിസ്റ്റന്റ് ആര്യക്കര സ്കൂൾ) മക്കൾ: സച്ചിൻ എസ്.കുമാർ (യു.കെ), സഞ്ജയ് എസ്.കുമാർ (ബംഗളൂരു) മരുമകൾ: അലീന. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 10.30ന് .