ബുധനൂർ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിന് മുന്നോടിയായി ബുധനൂർ ഗ്രാമപഞ്ചായത്തിലെ സംവരണ മണ്ഡലങ്ങൾ നറുക്കെടുപ്പിലൂടെ നിശ്ചയിച്ച് ഉത്തരവായി. ചെങ്ങന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽപെട്ട ബുധനൂരിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് ഇന്നലെ രാവിലെയാണ് ആലപ്പുഴ കളക്ടറേറ്റിൽ നടന്നത്.
കഴിഞ്ഞ തവണ പതിനാലു വാർഡുണ്ടായിരുന്ന ബുധനൂർ ഗ്രാമ പഞ്ചായത്തിൽ ഇത്തവണ വാർഡ് ഒരു വാർഡ് കൂടി വർദ്ധിച്ച് 15 ആയി. ഇതിൽ സ്ത്രീ സംവരണം ആറും പട്ടിക ജാതി സംവരണം ഒന്നും പട്ടിക ജാതി സ്ത്രീ സംവരണം രണ്ടും ബാക്കിയുള്ള ആറ് വാർഡുകൾ ജനറലുമായിട്ടാണ് നിശ്ചയിച്ചിട്ടുള്ളത്. ബുധനൂർ ഗ്രാമ പഞ്ചായത്തിലെ സംവരണ നിയോജക മണ്ഡലങ്ങൾ സംവരണ വിഭാഗം, നമ്പർ, പേര് ക്രമത്തിൽ: പട്ടികജാതി സ്ത്രീ സംവരണം - 13-തയ്യൂർ, പട്ടികജാതി സ്ത്രീ സംവരണം - 15- പെരിങ്ങാട്, പട്ടികജാതി സംവരണം - 6- പെരിങ്ങലിപ്പുറം കിഴക്ക്, സ്ത്രീ സംവരണം - 3-ബുധനൂർ പടിഞ്ഞാറ്, സ്ത്രീ സംവരണം - 14- ബുധനൂർ തെക്ക്, സ്ത്രീ സംവരണം - 7- പെരിങ്ങലിപ്പുറം പടിഞ്ഞാറ്, സ്ത്രീ സംവരണം -10- ഗ്രാമം, സ്ത്രീ സംവരണം -12- പഞ്ചായത്ത് ഓഫീസ് വാർഡ്, സ്ത്രീ സംവരണം - 14- എണ്ണയ്ക്കാട് വടക്ക്.മാവേലിക്കര ബ്ലോക്കുകളിൽപ്പെട്ട മാന്നാർ, ചെന്നിത്തല ഗ്രാമ പഞ്ചായത്തുകളിലെ സംവരണ മണ്ഡലങ്ങളുടെ നറുക്കെടുപ്പ് നാളെ രാവിലെ 10 ന് കളക്ടറേറ്റ് കോണ്‍ഫറൻസ് ഹാളിൽ നടക്കും.