
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം വികസന മഹോത്സവത്തിന്റെ ഭാഗമായി എച്ച്. സലാം എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്ന് ഒരു കോടി രൂപ അനുവദിച്ച തോട്ടപ്പള്ളി ഗവ.എൽ.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് തുടക്കമായി.
എച്ച്. സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്കൂൾ അങ്കണത്തിൽ ചേർന്ന സമ്മേളനത്തിൽ പുറക്കാട് പഞ്ചായത്ത് പ്രസിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് വി.എസ്.മായാദേവി, സ്ഥിരം സമിതി അധ്യക്ഷ പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആർ.രാജി, പഞ്ചായത്തംഗം പ്രസന്ന കുഞ്ഞുമോൻ, എ.ഇ.ഒ വി.ഫാൻസി, സ്കൂൾ പ്രധാനാധ്യാപിക എസ്.സിന്ധു, എസ്.എം .സി ചെയർമാൻ സനിൽ കുമാർ എന്നിവർ സംസാരിച്ചു. സ്ഥിരം സമിതി അധ്യക്ഷൻ കെ.രാജീവൻ സ്വാഗതം പറഞ്ഞു.