ആലപ്പുഴ: കുട്ടനാട്ടിലെ മുണ്ടക്കൽ പാലം - ചാവറ ഭവൻ റോഡിന്റെ നിർമ്മാണത്തിന് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള കേരളാ റോഡ് ഫണ്ട് ബോർഡ് ടെണ്ടർ ക്ഷണിച്ചതായി തോമസ് കെ.തോമസ് എം.എൽ.എ അറിയിച്ചു. കിഫ്ബി ഫണ്ടുപയോഗിച്ച് മുണ്ടക്കൽ മുതൽ സി ബ്ലോക്ക് വരെയുള്ള റോഡിന്റെ ആദ്യ ഘട്ടമായിട്ടാണ് ചാവറ ഭവൻ വരെയുള്ള റോഡ് പരീക്ഷണാടിസ്ഥാനത്തിൽ നിർമ്മിക്കുന്നത്. ഇത് പൂർത്തിയാകുന്ന മുറയ്ക്ക് ചാവറ ഭവൻ - സി ബ്ലോക്ക് റോഡ് നിർമ്മാണത്തിനുള്ള നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയതായും എം.എൽ.എ അറിയിച്ചു.