ph

കായംകുളം: കായംകുളം നഗരത്തിലെ പൊതുശ്മശാനം കാടുകയറി കിടക്കാൻ തുടങ്ങിയിട്ട് വർഷങ്ങളായിട്ടും നവീകരണത്തിന് നടപടിയില്ല. മൂന്ന് ഫർണസ് ശ്മശാനത്തിലുണ്ടെങ്കിലും ഇതിൽ ഒരെണ്ണം പോലും പ്രവർത്തിക്കുന്നില്ല. ഗ്യാസ് ഫർണസ് വാടകയ്ക്കെകടുത്ത് ശ്മശാനത്തിന് സമീപം പ്രവർത്തിപ്പിച്ചാണ് ഇപ്പോൾ മൃതദേഹങ്ങൾ സംസ്‌ക്കരിക്കുന്നത്.

ആധുനിക രീതിയിൽ ശ്മശാനം നവീകരിക്കാനുള്ള വിശദ്ധമായ പദ്ധതിരേഖ തയ്യാറാക്കിയിട്ടുണ്ടെന്ന് നഗരസഭാധികൃതർ പറയുന്നുണ്ടെങ്കിലും തുടർനടപടികളില്ല. ഗ്യാസ് ഉപയോഗിക്കാവുന്ന രണ്ട് ഫർണസുകൾ സ്ഥാപിച്ച് പഴയ കെട്ടിടം അതുപോലെ നിനിർത്തിയേക്കുന്ന രീതിയിലാണ് പദ്ധതി. ഇവിടെ ഇരിപ്പിടങ്ങൾ ഒരുക്കാനും പൂന്തോട്ടം നിർമ്മിക്കാനും പദ്ധതിയുണ്ട്.

ഇതിനോട് ചേർന്ന് നേരത്തെ ചില സമുദായസംഘടനകൾക്ക് ശ്മശാനം ഉണ്ടായിരുന്നു. എന്നാൽ, നഗരസഭ ശ്മശാനം വന്നതിന് ശേഷം ഇവ ഉപയോഗിക്കുന്നില്ല. പൊതുശ്മശാനം നവീകരിക്കണമെന്നുള്ളത് നാട്ടുകാരുടെ വളരെ നാളത്തെ ആവശ്യമാണ് .

 നഗരസഭ 35 ാം വാർഡിലാണ് ശ്മശാനമുള്ളത്

 50 സെന്റോളം വസ്തു കാടുകയറി കിടക്കുകയാണ്. ഇഴ ജന്തുക്കളുടെ ശല്യവുമുണ്ട്

 നേരത്തെ സ്ഥലം വൃത്തിയാക്കാൻ വേണ്ടി ജെ.സി.ബി കയറ്റാൻ മതിൽ പൊളിച്ചിരുന്നു
 ഇതുവഴി സാമൂഹ്യവിരുദ്ധരും അകത്ത് കയറുന്നുണ്ട്