ചേർത്തല: വയലാർ രാമവർമ്മയുടെ അൻപതാം ചരമവാർഷികത്തിന്റെ ഭാഗമായി ചേർത്തല ശ്രീനാരായണ കോളേജിൽ മലയാളവിഭാഗത്തിന്റെയും ഒ.എസ്.സഞ്ജീവ് സ്മാരക സഞ്ജീവനം സാംസ്‌കാരിക സമിതിയുടെയും ആഭിമുഖ്യത്തിൽ വയലാർ കാവ്യോത്സവം 'ഈ മനോഹര തീരം' ഇന്ന്
ഉച്ചയ്ക്ക് 1.30 ന് കോളേജ് ആഡിറ്റോറിയത്തിൽ കവിയും സാക്ഷരതാ മിഷൻ ആലപ്പുഴ ജില്ലാ കോ–ഓർഡിനേറ്ററുമായ കെ.വി.രതീഷ് ഉദ്ഘാടനം ചെയ്യും. പ്രിൻസിപ്പൽ ഡോ.ടി.പി.ബിന്ദു അദ്ധ്യക്ഷയാകും.വകുപ്പ് മേധാവി ടി.ആർ.രതീഷ് ആമുഖ പ്രഭാഷണം നടത്തും.അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് വയലാറിന്റെ കവിതകളും ഗാനങ്ങളും അവതരിപ്പിക്കും.വയലാറിന്റെ ഗാനങ്ങളുടെ നൃത്താവിഷ്‌കാരവും ഉണ്ടാകും.സഞ്ജീവനം സാംസ്‌കാരിക സമിതിയുടെ നേതൃത്വത്തിൽ ഒന്നിന് രാഘവപ്പറമ്പിൽ തുടക്കം കുറിച്ച '50 കാവ്യോത്സവങ്ങൾ' പരമ്പരയുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.