dsxdsfcs

മുഹമ്മ: പഴവർഗങ്ങളും പച്ചക്കറികളും ഉപയോഗിച്ച് രുചിയൂറും വിഭവങ്ങൾ ഒരുക്കി ആര്യാട് ഐ.സി.ഡി.എസിന്റെ ഭക്ഷ്യമേള. പച്ച പപ്പായ ജ്യൂസ്, ക്യാരറ്റ് പായസം, ബീറ്റ്റൂട്ട് ഹൽവ, ദശപുഷ്പം,​ ക്യാരറ്റ്,​ ബീറ്റ്റൂട്ട്,​ കേക്ക്, ശംഖ് പുഷ്പം ജ്യൂസ്, ചെറുപയർ ലഡു തുടങ്ങി അമ്പതിലധികം വിഭവങ്ങളാണ് ഭക്ഷ്യമേളയിൽ ഇടം നേടിയത്. പോഷണ മാസാചരണത്തിന്റെ ഭാഗമായി മണ്ണഞ്ചേരി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ സംഘടിപ്പിച്ച ഭക്ഷ്യമേളയിൽ പോഷകാഹാര പ്രദർശനവും നടന്നു.

ആര്യാട് ഐ.സി.ഡി.എസിന്റെ കീഴിലെ അങ്കണവാടികളിലെ വർക്കർമാരാണ് വിഭവങ്ങളൊരുക്കിയത്. ഭക്ഷ്യമേളയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ടി.വി.അജിത്കുമാർ നിർവ്വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.എ. ജുമൈലത്ത് അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയർന്മാരായ എം.എസ്.സന്തോഷ്, കെ.പി.ഉല്ലാസ്, കെ. ഉദയമ്മ, പഞ്ചായത്ത് സെക്രട്ടറി സൗമ്യറാണി, സി.ഡി.പി.ഒ പ്രവ് ദപീറ്റർ, ഐ.സി.ഡി.എസ് സൂപ്പർവൈസർമാരായ പ്രമീള .എം, ജയകല എന്നിവർ പങ്കെടുത്തു. രേഷ്മയുടെ നേതൃത്വത്തിൽ വർക്കർമാർക്ക് സൂംബ പരിശീലനവും നൽകി.