മാന്നാർ : പരുമല തിരുമേനിയുടെ 123-ാം ഓർമപ്പെരുന്നാളിന് 26 ന് കൊടിയേറും . രണ്ടിനും മൂന്നിനുമാണ് പ്രധാന പെരുന്നാൾ. 26ന് ഉച്ചക്ക് രണ്ടിന് ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ പെരുന്നാൾ കൊടിയേറ്റ് നിർവഹിക്കും. മൂന്നിന് തീർത്ഥാടന വാരാഘോഷ സമ്മേളനം. വൈകിട്ട് അഞ്ചിന് 144 മണിക്കൂർ നീളുന്ന അഖണ്ഡ പ്രാർത്ഥന. 27ന് രാവിലെ 10ന് സെന്റ് ജോസഫ് ഓർത്തഡോക്സ് ഫെലോഷിപ്പ് സമ്മേളനം. മൂന്നിന് വിവാഹധനസഹായ വിതരണം കാതോലിക്കാ ബാവാ ഉദ്ഘാടനം ചെയ്യും. 28ന് രാവിലെ10 ന് കർഷകസംഗമം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. 2ന് മദ്യവർജന ബോധവൽക്കരണം മന്ത്രി കെ.കൃഷ്ണ‌ൻകുട്ടി ഉദ്ഘാടനം ചെയ്യും. 29 ന് 10ന് അഖില മലങ്കര മർത്തമറിയം വനിതാ സമാജം സമ്മേളനം. 2ന് ശുശ്രൂക്ഷ സംഗമവും സഭാകവി സി.പി ചാണ്ടി അനുസ്മരണവും. 30 ന് രാവിലെ 10 ന് വൈദിക സമ്മേളനം. 10.30 ന് ഗുരുവിൻ സവിധേ. 31ന് രാവിലെ 10 ന് പരിസ്ഥിതി സെമിനാർ, 10.30 ന് അഖില മലങ്കര പ്രാർഥനായോഗം ധ്യാനം. 2.30 ന് സെന്റ് ഡയനീഷ്യസ് ഓർത്തഡോക്‌സ്‌ ഫെലോഷിപ് ഗുരുസ്‌മൃതി മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. നവംബർ 1 ന് രാവിലെ 10 ന് സന്യാസസമൂഹ സമ്മേളനം. 2.30 ന് യുവജന സംഗമം മന്ത്രി റോഷി അഗസ്‌റ്റിൻ ഉദ്ഘാടനം ചെയ്യും.

പ്രധാന പെരുന്നാൾ ദിനമായ 2ന് രാവിലെ 8ന് വിശുദ്ധ മൂന്നിൻമേൽ കുർബാന. ഉച്ചക്ക് 2.30 ന് തീർഥാടന വാരാഘോഷ സമാപന സമ്മേളനം. വൈകിട്ട് 6ന് പെരുന്നാൾ സന്ധ്യ നമസ്കാരം, 8 ന് ശ്ലൈഹീക വാഴ്‌വ്, 8.15 ന് ഭക്തിനിർഭരമായ റാസ, 9.45 ന് ഭക്തിഗാനാർച്ചന. സമാപന ദിനമായ 3ന് പുലർച്ചെ മൂന്നിന് പള്ളിയിലും 6.15ന് ചാപ്പലിലും വിശുദ്ധ കുർബാന. 8.30 ന് കാതോലിക്കാ ബാവായുടെ കാർമികത്വത്തിൽ വിശുദ്ധ മൂന്നിന്മേൽ കുർബാന. 10.30 ന് കബറിങ്കൽ ധൂപ പ്രാർഥന, തുടർന്ന് ശ്ലൈഹിക വാഴ്‌വ്. 2 ന് ഭക്തിനിർഭരമായ റാസയോടു കൂടി കൊടിയിറങ്ങും.