ആലപ്പുഴ: അച്ഛന്റെ പരിശീലനത്തിൽ ഹാമർ ത്രോയിൽ ഹാട്രിക് നേടി ടിറ്റി കിരൺ. സീനിയർ വിഭാഗം ആൺകുട്ടികളുടെ മത്സരത്തിലാണ് കിരൺ ഒന്നാംസ്ഥാനം നേടിയത്.
ആലപ്പുഴ ലിയോ തേർട്ടീന്ത് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിയാണ്.
കഴിഞ്ഞ രണ്ടുവർഷം ജൂനിയർ വിഭാഗത്തിലായിരുന്നു ടിറ്റി മത്സരിച്ചത്. കേരള സ്റ്റേറ്റ് അത്‌ലറ്റിക് അസോസിയേഷൻ ചാമ്പ്യൻഷിപ്പിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയിട്ടുണ്ട്. ആലപ്പുഴ ലിയോ തേർട്ടീന്ത് സ്‌പോർട്‌സ് അക്കാഡമിയിലെ പരിശീലകൻ കിരൺ എബ്രഹാമാണ് പിതാവ്.