
തുറവൂർ : തുറവൂരിൽ പ്രഹ്ലാദ ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്ലാസ്റ്റിക് രഹിത ക്യാമ്പയിൻ പദ്ധതിക്ക് തുടക്കം കുറിച്ചു. തുറവൂർ മഹാക്ഷേത്രത്തിൽ 9 ദിവസം നീണ്ടുനിൽക്കുന്ന ഉത്സവത്തോടനുബന്ധിച്ചുണ്ടാകുന്ന പ്ലാസ്റ്റിക്കിന്റെ ഉപയോഗവും അതിന്റെ വിപത്തും മനസിലാക്കിയാണ് ഇവർ രംഗത്തെത്തിയത്. ക്ഷേത്ര പരിസരത്ത് 50 വേസ്റ്റ് വിന്നുകൾ സ്ഥാപിച്ചിട്ടുണ്ട്. ആറാട്ടിനു ശേഷം തുറവൂർ ടി.ഡി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റുമായി ചേർന്ന് മെഹ ക്ലീനിംഗ് സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. തുറവൂർ ഹയർ സെക്കൻഡറി സ്കൂളിലെ വിമുക്തി ക്ലബുമായി ചേർന്ന് തെരുവ് നാടകവും അവതരിപ്പിച്ചു