ചേർത്തല: എസ്.എൻ.ഡി.പി യോഗം വടക്കുംമുറി വട്ടക്കാട്ട് ഭാഗം 470ാം നമ്പർ ശാഖയിലെ ശ്രീവിശ്വനാഥ ക്ഷേത്രത്തിലെ ഭാഗവത സപ്താഹ യജ്ഞം 18 മുതൽ 26 വരെ നടക്കും. കുറുപ്പംകും റെജികുമാറാണ് യജ്ഞാചാര്യൻ. 19ന് വൈകിട്ട് 7.30ന് ദേവസ്വം പ്രസിഡന്റ് സി.എസ്.പങ്കജാക്ഷൻ ദീപപ്രകാശനം നടത്തും. സെക്രട്ടറി പി.സി.അനിൽകുമാർ അഭയം ഭാഗവയ സമർപ്പണവും,സിബു കണ്ണിമിറ്റം വിഭവ സമർപ്പണവും നടത്തും. 23ന് രാവിലെ 10.30ന് ഗോവിന്ദപാാഭിഷേകം, വൈകിട്ട് 5ന് വിദ്യാഗോപാ മന്ത്രാർച്ചന,24ന് രാവിലെ 11.30ന് രുക്മിണി സ്വയംവരം,വൈകിട്ട് 5.30ന് സർവൈശ്വര്യപൂജ. 25ന് രാവിലെ 10ന് കുചേലഗതി. 26ന് രാവിലെ 11ന് സ്വധാമപ്രാപ്തി,ഉച്ചയ്ക്ക് 2ന് ഭാഗവത സംഗ്രഹം,3.30ന് അവഭൃഥസ്നാനം. ദിവസവും ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.