1

കുട്ടനാട്: ശ്രീനാരായണ അന്തർദേശീയ പഠനകേന്ദ്രത്തിന്റെയും കുട്ടനാട് എസ്.എൻ.ഡി.പി യൂണിയന്റെയും ശ്രീനാരായണദർശന പഠനകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തിൽ നവംബർ 15ന് നടക്കുന്ന ഏകദിന ഗുരുദേവ ദർശന പഠനക്ലാസിന് മുന്നോടിയായി രാമങ്കരി എസ്.എൻ.ഡി.പി യോഗം ഹാളിൽ സംഘാടകസമിതി രൂപീകരണയോഗം ചേർന്നു.

ചെമ്പഴന്തി ശ്രീനാരായണ അന്തർദേശീയ പഠന തീർത്ഥാടന കേന്ദ്രം ഡയറക്ടർ പ്രൊഫ.എസ്.ശിശുപാലൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ചെയർമാൻ പി.വി. ബിനേഷ് പ്ലാത്താനത്ത് അദ്ധ്യക്ഷതവഹിച്ചു. വൈസ് ചെയർമാൻ എം.ഡി ഓമനക്കുട്ടൻ മുഖ്യപ്രഭാഷണവും യൂണിയൻ കൺവീനർ സന്തോഷ് ശാന്തി സ്വാഗതവും പറഞ്ഞു. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയംഗങ്ങളായ എം.പി പ്രമോദ്, ടി.എസ് പ്രദീപ്കുമാർ, ശാഖ പ്രസിഡന്റ് ജീമോൻ കാരാഞ്ചേരി, യൂണിയൻ വനിതാസംഘം സെക്രട്ടറി സജിനിമോഹൻ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് ടി.എസ്. ഷിനുമോൻ തുടങ്ങിയവർ സംസാരിച്ചു. കെ.പി.സുബീഷ് നന്ദി പറഞ്ഞു.