
മാന്നാർ: ലയൺസ് ക്ലബ് റോയൽ മാന്നാറും ശ്രീ ഭുവനേശ്വരി സ്കൂളും സംയുക്തമായി കുട്ടികൾക്ക് കാൻസർ ബോധവത്കരണം നടത്തി. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ വിന്നി ഫിലിപ്പ് പരിപാടി ഉദ്ഘാടനം ചെയ്‌തു. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. ഓങ്കോളജിസ്റ്റ് ഡോ.സാറാ ജെ.ഈശോ ക്ലാസ് നയിച്ചു. ക്ലബ് പ്രസിഡന്റ് റ്റി.എസ് ഗോപാലകൃഷ്ണൻ നായർ, സ്കൂൾ മാനേജർ പ്രദീപ് ശാന്തിസദൻ, മാർട്ടിൻ ഫ്രാൻസിസ്, ഗണേഷ്.ജി മാന്നാർ, അഡ്മിനിസ്ട്രേറ്റർ ആർ.രാജീവൻ തുടങ്ങിയവർ സംസാരിച്ചു.