മാവേലിക്കര: പോളിയോ നിർമ്മാർജനത്തിന്റെ ഭാഗമായി 5 വയസിന് താഴെ പ്രായമുള്ള കുഞ്ഞുങ്ങൾക്ക് പോളിയോ തുള്ളി മരുന്ന് വിതരണം ചെയ്തു. പരിപാടിയുടെ നഗരസഭതല ഉദ്ഘാടനം നഗരസഭ ചെയർമാൻ നൈനാൻ സി.കുറ്റിശേരിൽ നിർവഹിച്ചു. വാർഡ് കൗൺസിലർ ബിനു വർഗീസ് അധ്യക്ഷനായി. ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ് മുഖ്യ പ്രഭാഷണം നടത്തി. ഹെൽത്ത് ഇൻസ്‌പെക്ടർ വിനോദ് കുമാർ, പബ്ലിക് ഹെൽത്ത് നേഴ്‌സുമാരായ സിന്ധു, ബെല്ല, രാഗി തുടങ്ങിയവർ നേതൃത്വം നൽകി.